
ഇറാനിയന്‍ ചലച്ചിത്രകാരന്‍ റാഫി പിറ്റ്‌സ് ടെഹ്‌റാന്‍ പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഇറ്റ് ഇസ് വിന്റര്‍'. മഞ്ഞ്‌കാലത്ത് തൊഴില്‍ നഷ്ടപ്പെടുന്ന 'മൊക്താര്‍' ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച് നാടുവിടുന്നു. അയാള്‍ യാത്ര തുടങ്ങുന്നയിടത്തു നിന്നു തന്നെ യാത്രയവസാനിപ്പിക്കുന്ന 'മര്‍ഹബ്' എന്ന മെക്കാനിക്ക്.പട്ടണത്തിന് അപരിചിതനായ ഈ തൊഴില്‍ അന്വേഷി ഒടുവില്‍ ഭര്‍ത്താവില്ലാതെ കഴിയുന്ന യുവതിയുമായി അടുപ്പത്തിലാകുന്നു.തന്നെ ഉപേക്ഷിച്ചു പോയ 'മൊക്താര്‍' മരണപ്പെട്ട് വെന്ന് കരുതുന്ന സ്ത്രീ തന്നെയാണത്. ആശയകുഴപ്പങ്ങളിലൂടെ വികാസം പ്രാപിക്കുന്ന ദൃശ്യങ്ങള്‍ മിക്ക ഇറാനിയന്‍ ചിത്രങ്ങളും പ്രകടിപ്പിക്കുന്ന ലളിതവും മനോഹരവുമായ ആഖ്യാനശൈലിയില്‍ തന്നെയാണ്. ഒരു കുടുംബത്തിന്, അല്ലെങ്കില്‍ ഒരു പ്രദേശത്തിനു തന്നെയും നഷ്ടമാകുന്ന ഒരാള്‍ക്ക് പകരം മറ്റൊരുവന്‍ രംഗപ്രവേശനം ചെയ്യുന്നതുള്‍പ്പെടെയുള്ള രംഗങ്ങള്‍ ദൃശ്യപരമായ മനോഹാരിതകൊണ്ടും പ്രമേയത്തിന്റെ പുതുമകൊണ്ടും ആകര്‍ഷകമാക്കിയിടുണ്ട് റാഫി പിറ്റ്‌സ്ന്റെ ചലച്ചിത്രഭാഷ;ഒപ്പം ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ചില വ്യത്യസ്ത മുഖങ്ങളും അനാവരണം ചെയ്യുന്നു. ലോകസിനിമാ പാക്കേജിലുള്‍പ്പെടുത്തിയവതരിപ്പിച്ച ഈ ചിത്രം നിറഞ്ഞ സദസ് കയ്യടികളോടെ സ്വീകരിച്ചു
No comments:
Post a Comment