
ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'സംതിംഗ് ലൈക്ക് ഹാപ്പിനസ്സ് ' പേര് സൂചിപ്പിക്കുന്ന വിധം ‘സന്തോഷം പോലെ എന്തോ ഒന്ന് ‘ തന്നെയാണ്.ബോദാന്‍ സ്ളാമ സംവിധാനം ചെയ്ത ഈ ചെക്ക്- ജര്‍മ്മന്‍ സംരംഭം അവതരണ ഭംഗികൊണ്ട് ശ്രദ്ധേയമായി.
സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന മോണിക്ക, അമേരിക്കയിലുള്ള പ്രതിശ്രുതവരന്റെ വിളിയ്ക്ക് കാതോര്‍ത്തിരിക്കുമ്പോള്‍ തന്നെ ബാല്യകാല സുഹൃത്തായ ടോണിക്ക് മായും സൌഹൃദം തുടരുന്നു. അതിനവള്‍ മറ്റ് വ്യാഖ്യാനമൊന്നും കല്‍പ്പിച്ചിട്ടില്ലങ്കില്‍ കൂടിയും ടോണിക്കിന് ഉള്ളിലൊതുക്കിയ ചില മോഹങ്ങളൊക്കെയുണ്ട്. ചോര്‍ന്നൊലിക്കുന്ന ഒരു വീട്ടില്‍ ആന്റിയോടൊപ്പം താമസിക്കുന്ന ടോണിക്കിന് പക്ഷേ മോഹങ്ങള്‍ പങ്ക്‌വെയ്ക്കാനാകുന്നില്ല. പക്ഷേ മോണിക്കയുടെ അടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന രണ്ട് ചെറിയകുട്ടികളും അവരുടെ മാനസികവിഭ്രാന്തിയ്ക്കടിമപ്പെട്ട അമ്മയും ടോണിക്കിന്റെയും മോണിക്കയുടേയും ജീവിതഗതി മാറ്റി മറിയ്ക്കുന്നു.അമ്മ ഭ്രാന്താശുപത്രിയിലാകുമ്പോള്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്ന മോണിക്ക വീട്ടില്‍ നിന്നും പുറത്താകുന്നു,ഒപ്പം ടോണിക്കുമായി കൂടുതല്‍ അടുക്കുകയും.കുട്ടികളെ അമ്മ വീണ്ടെടുത്ത് കൊണ്ട് പോകുകയും അമേരിക്കന്‍ ജീവിതമോഹം നഷ്ടപ്പെടുകയും ചെയ്യുന്ന മോണിക്കയ്ക്ക് ടോണിക്കും ഒടുവില്‍ കാണാമറയത്താകുന്നു.
കുട്ടികളുടെ വരവോടെ 'സന്തോഷം പോലെ എന്തോ ഒന്നിന്' അടിമപ്പെടുന്ന മോണിക്കയുടെയും ടോണിക്കിന്റെയും മ്ലാനമായ ജീവിതമുഖങ്ങളാണീ ചിത്രത്തിലുടനീളം,ഒപ്പം പാശ്ചാത്യരുടെ ആത്മാവില്ലാത്ത ജീവിതശൈലിയുടെ ആവിഷ്ക്കരണവും.
2 comments:
കുട്ടികളുടെ വരവോടെ 'സന്തോഷം പോലെ എന്തോ ഒന്നിന്' അടിമപ്പെടുന്ന മോണിക്കയുടെയും ടോണിക്കിന്റെയും മ്ലാനമായ ജീവിതമുഖങ്ങളാണീ ചിത്രത്തിലുടനീളം,ഒപ്പം പാശ്ചാത്യരുടെ ആത്മാവില്ലാത്ത ജീവിതശൈലിയുടെ ആവിഷ്ക്കരണവും.
'സംതിംഗ് ലൈക്ക് ഹാപ്പിനസ്സ്‘
കൂടുതല്‍ കൂടുതല്‍ സിനിമാ വിശേഷങ്ങള്‍ വരട്ടെ.
Post a Comment