1936-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ പലസ്തീനിൽ നടന്ന ജനകീയ പ്രക്ഷോഭമാണ് (Arab Revolt) സിനിമയുടെ പശ്ചാത്തലം. ബ്രിട്ടീഷ് അധിനിവേശത്തിനും ജൂത കുടിയേറ്റത്തിനും എതിരെ പലസ്തീൻ ജനത നടത്തിയ ആദ്യകാല ചെറുത്തുനിൽപ്പിന്റെ കഥയാണിത്. യൂസഫ് എന്ന യുവാവിലൂടെയാണ് കഥ വികസിക്കുന്നത്. ജറുസലേമിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കും തന്റെ ഗ്രാമീണ ജീവിതത്തിനും ഇടയിൽ പെട്ടുപോകുന്ന യൂസഫിന്റെ ജീവിതത്തിലൂടെ ആ കാലഘട്ടത്തെ സംവിധായിക അടയാളപ്പെടുത്തുന്നു. ഇന്നത്തെ പലസ്തീൻ-ഇസ്രായേൽ സംഘർഷങ്ങളുടെ വേരുകൾ തേടിപ്പോകുന്ന സിനിമ, 1936-ലെ സംഭവവികാസങ്ങൾ എങ്ങനെയാണ് പലസ്തീൻ ജനതയുടെ ഭാവിയെ മാറ്റിമറിച്ചതെന്ന് കാണിച്ചുതരുന്നതിനൊപ്പം, പലസ്തീൻ ജനതയുടെ നിസ്സഹായതയുടെയും അതിജീവനത്തിന്റെയും നേർസാക്ഷ്യം കൂടിയാകുന്നു.
സംവിധായിക ആൻമേരി ജാസിർ (Annemarie Jacir)
#30iffk #IFFK2025 #palestine36

No comments:
Post a Comment